എവിടെയെല്ലാം പോയാലും ഒടുവില്‍ പാലായില്‍ത്തന്നെ തിരിച്ചെത്താറുള്ള ഒരുത്തന്‍. ഉത്തരത്തിലേക്കുള്ള അയനം ഉത്തരായനമായിരിക്കുന്നതുപോലെ പാലായിലേക്കുള്ള അയനമാണ് പാലായനം. ഉത്തരായനത്തിലെ ഉത്തരം ഉത്തരദിക്കോ മറുപടിയോ ആണെന്നു കരുതുന്നത് ഉത്തരം താങ്ങുന്ന പല്ലിയുടെ മാനംകെടുത്തുന്ന കാര്യമാണ്. പാലാ എന്നു പറയുമ്പോള്‍ പാലാണെന്നോ പാലയാണെന്നോ ധരിച്ചാല്‍ പാലായനന്റെ മാനവും കെടും.