പണ്ടു പണ്ടു കരംപിരിക്കാനൊരാൾ
കണ്ട കാരണോർ ചോദിച്ചി
‘‘തെന്തിനാം?’’
‘‘ഇങ്ങു ഞങ്ങൾ കരംപിരിച്ചീടിലേ
ഇന്നു ഞങ്ങൾക്കു ശമ്പളം
കിട്ടിടൂ!’’
‘‘ഞങ്ങളിപ്പോൾ കരംവാങ്ങുവാനിനി
നിങ്ങളേവേണ്ടയെന്നു
വച്ചീടുകിൽ
എന്തു പറ്റു? മീ ശമ്പളം
വാങ്ങുവോർ
ചന്തയിൽ വേണ്ടതുണ്ടോ
വിശേഷമായ്?’’
കാരണോരുടെ ചോദ്യത്തിനുത്തരം
ആരുമേ പറഞ്ഞില്ലയിന്നേവരെ!